ഒരു മഴയായ് പുതുമഴയായ്
വന്നിറങ്ങെന്നിൽ നീ
പിന്മഴയായ് പേമാരിയായ്
പെയ്യ്തിറങ്ങെന്നിൽ നീ
വചനത്തിൻ മാരിയായ് എൻ മനസ്സിൽ
കൃപയിൻ മാരിയായ് എൻ ജീവനിൽ
ആത്മപ്രവാഹമായ് എൻ പ്രാണനിൽ
അഗ്നിയിന്നഭിഷേകമായ് എന്നേശുവേ
ബലഹീനം മാറുവാൻ ബലം പ്രാപിച്ചീടുവാൻ
മേൽക്കുമേൽ ശക്തിയെ പ്രാപിപ്പാൻ
ഓടുവാൻ പോരാടുവാൻ പേടമാനിൻ കാൽകളും
ശക്തിയിന്നഭിഷേകവും നൽകെന്നിൽ
സാക്ഷിയായ് മാറുവാൻ വചനം പ്രഘോഷിപ്പാൻ
മേൽക്കുമേൽ ഭക്തിയിൽ വർദ്ധിപ്പാൻ
ശക്തമായ് പ്രാർത്ഥിക്കുവാൻ ശത്രുവെ ജയിച്ചീടുവാൻ
പുത്തനാം അഭിഷേകവും പകരെന്നിൽ നീ
Oru mazhayai puthumazhayai
Vannirangennil nee
Pinmazhayai pemariyai
Peyithirangennil nee
Vachanathin maariyai en manassil
Krupayin maariyai en jeevanil
Athmaprevahamai en prananil
Agniyinnabhishekamai ennesuvai
Balaheenam maaruvan balam prapicheeduvan
Melkumel sakthiye praapippan
Oduvan poraduvan pedamanin kalkalum
Sakthiyinnabhishekavum nalkennil
Sakshiyai maaruvan vachanam prekhoshippan
Melkumel bhakthiyil vardhippan
Sakthamai prarthikuvan sathruve jayicheeduvan
Puthanam abhishekavum pakarennil nee